എറണാകുളം: പുതുവർഷ ആഘോഷങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച മയക്കുമരുന്ന് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കൊല്ലം സ്വദേശിളായ ഹാഷിം, സുഹൈൽ, ആരിഫ്, റാന്നി സ്വദേശിയായ അഖിൽ എന്നിവരുടെ പക്കൽ നിന്നാണ് വൻമയക്കുമരുന്ന് ശേഖരം പിടികൂടിയത്.

എൽഎസ്ഡി, എംഎംഎസ്ഡി തുടങ്ങിയ വീര്യംകൂടിയ മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് കടത്തുകയായിരുന്ന ഇവരുടെ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ബംഗളുരുവിൽ ബി.ബി.എ വിദ്യാർത്ഥികളായിരുന്ന ഇവർ സഹപാഠിയായിരുന്ന ആഫ്രിക്കക്കാരന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. കൊച്ചി തമ്മനത്തെ ലോഡ്ജിൽ താമസിച്ച് പല കേന്ദ്രങ്ങളിലേക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത്തരത്തിൽ കച്ചവടത്തിനായി പോകവെയാണ് നാലംഗ സംഘം പൊലീസിന്റെ വലയിലായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ