കൊച്ചി: ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ 300 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ബോട്ടിലെ ജീവനക്കാരേയും മയക്കുമരുന്നും നാര്‍ക്കോട്ടിക്സ് കണ്‍ട്രോണ്‍ ബ്യൂറോയ്ക്ക് (എന്‍സിബി) കൈമാറി. മറ്റ് ഏജെന്‍സികളും അന്വേഷണം തുടരുകയാണ്. ബോട്ട് നിലവില്‍ മട്ടാഞ്ചേരിയില്‍ എന്‍സിബിയുടെ കസ്റ്റഡിയിലാണ്.
സംശയാസ്പദമായി കണ്ടെത്തിയ ഒരു ഒരു മത്സ്യബന്ധന ബോട്ടിൽനിന്നാണ് ഇന്നലെ നാവിക സേന മയക്കമരുന്ന് പിടികൂടിയത്. നാവിക സേനയുടെ ഐഎൻഎസ് സുവർണ കപ്പലാണ് ദൗത്യത്തിലുണ്ടായിരുന്നത്.
സംശയത്തെത്തുടർന്ന് മത്സബന്ധന യാനത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് ദക്ഷിണ നാവിക കമാൻഡ് പറഞ്ഞു. പിടി കൂടിയ മയക്കുമരുന്നിന് ആഗോള വിപണിയിൽ 3000 കോടി രൂപയോളം വില വരുമെന്നാണ് കരുതുന്നത്.
Read More: ‘വൈഗയുടെ കൊലയ്ക്ക് കാരണം സാമ്പത്തിക ബാധ്യത’; സനു മോഹൻ കുറ്റം സമ്മതിച്ചെന്ന് റിപ്പോർട്ട്
അഞ്ച് പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. അറസ്റ്റിലായവർ ശ്രീലങ്ക സ്വദേശികളാണെന്ന് നാവിക സേന അറിയിച്ചു.

പാകിസ്താനി പ്രവിശ്യയായ ബലൂചിസ്താനിലെ മക്രാൻ തീരമേഖലയിൽനിന്നുള്ള മയക്കമരുന്നാണ് പിടികൂടിയതെന്ന് നാവിക സേന പറഞ്ഞു. മക്രാനിൽ നിന്ന് ഇന്ത്യ, മാലിദ്വിീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള മയക്കമരുന്ന് കടത്തിന്റെ ഭാഗമായേക്കാം ഇതെന്നും അവർ പറഞ്ഞു.