കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ വേദിയിലാണ് കമ്മിഷണറുടെ വാക്കുകള്‍. ഒരു എസ് പിയുടെ രണ്ട് മക്കളും ലഹരിക്ക് അടിമകളായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ടെന്നും നമുക്കിടയില്‍ അത്തരം പ്രവണതകളുണ്ടെങ്കില്‍ ക്യത്യമായി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ക്വാര്‍ട്ടേഴ്സുകളിലടക്കം പരിശോധന കര്‍ശനമാക്കണമെന്ന് കമ്മിഷണര്‍ എടുത്തു പറയുകയും ചെയ്തു. സംസ്ഥാനത്ത് എംഡിഎംഎയുടെ ഉപയോഗമാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു.