scorecardresearch
Latest News

തിരുവനന്തപുരത്ത് റിസോർട്ടിൽ ലഹരി പാർട്ടി; 20 പേർ കസ്റ്റഡിയിൽ

ഹഷീഷ് ഓയിൽ, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കൾ റെയ്ഡിൽ പിടികൂടിയതായാണ് വിവരം

Drugs, Narcotics, Rave Party, DJ Party, മയക്കുമരുന്ന്, റെയ്ഡ്, റിസോർട്ട്, IE Malayalam

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം റിസോർട്ടിൽ നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റാണ് ഇവ പിടീകൂടിയത്. റിസോർട്ടിൽ നടന്ന ഡിജെ പാർട്ടിയിൽ ഈ മയക്കുമരുന്നുകൾ ഉപയോഗിച്ചതായി എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പറയുന്നു.

പാർട്ടിയിൽ പങ്കെടുത്തവരിൽ 20 പേർ റെയ്ഡ് നടക്കുന്ന സമയത്ത് റിസോർട്ടിനകത്ത് ഉണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി മുതലാണ് റിസോർട്ടിൽ ഡിജെ പാർട്ടി നടന്നതെന്നാണ് വിവരം. 50ഓളം പേർ പങ്കെടുത്ത പാർട്ടിയിൽ എല്ലാവരും ലഹരി ഉപയോഗിച്ചതായി കരുതുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.

ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡ‍ിജെ പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. ഇയാൾക്ക് പുറമെ കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ എന്നയാളും പിടിയിലായിട്ടുണ്ട്.

ഹഷീഷ് ഓയിൽ, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കൾ റെയ്ഡിൽ പിടികൂടിയതായാണ് റിപ്പോർട്ട്. റിസോർട്ടിൽ പരിശോധന തുടരുന്നുണ്ട്.

Also Read: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടു; സംഭവത്തില്‍ അന്വേഷണം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Drug raid at thiruvananthapuram party