കണ്ണൂർ: മയക്കുമരുന്നുമായി ഏറണാകുളം സ്വദേശിയായ യുവാവിനെ ഇരിട്ടിയിൽ എക്സൈസ് സംഘം പിടികൂടി. എറണാകുളം കോതമംഗലം സ്വദേശിയായ അരുൺ തോട്ടത്തിൽ(26) ആണ് നിരോധിത മയക്കുമരുന്നുമായി ഇരിട്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഇരിട്ടി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

ബെംഗളൂരുവിൽ ബിടെക്കിന് പഠിക്കുന്ന അരുൺ അവിടെ വച്ചാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയത് പിന്നീട് മയക്കുമരുന്നിനടിമയാവുകയായിരുന്നു. ബെംഗളൂരുവിലെ ഒരു സുഹൃത്തുവഴിയാണ് തനിക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് അരുൺ സമ്മതിച്ചിട്ടുണ്ട്.

എക്സൈസ് സംഘത്തിന്റെ പെട്രോളിങ്ങിനിടെ ഇരിട്ടി ടൗണിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook