കൽപറ്റ: പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ കേസിൽ ടിപി വധക്കേസ് പ്രതി അടക്കം 16 പേര്‍ പിടിയില്‍. ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.
പൊലീസ് നടത്തിയ പരിശോധനയിൽ ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്നും കണ്ടെത്തി. പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങളും ക്രിമിനൽ കേസുകളിൽ പ്രതികളുമെന്നാണ് അറിയുന്നത്. ഗുണ്ടാനേതാവ് കമ്പളക്കാട് മുഹ്സിന്റെ വിവാഹ വാര്‍ഷികാഘോഷത്തിനായാണ് ഇവർ ഒത്തുകൂടിയതെന്നാണ് വിവരം.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വയനാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിസോർട്ടിലെത്തി പ്രതികളെ പിടികൂടിയത്. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Also Read: ധീരജ് വധം: വ്യാപക പ്രതിഷേധം, കെ സുധാകരന്‍ പങ്കെടുത്ത കണ്‍വെൻഷൻ വേദിക്ക് സമീപം സംഘർഷം