തിരുവനന്തപുരം: മാലമോഷണക്കേസിലെ പ്രതിയെ പിടിക്കാൻ തിരുവല്ലത്ത് എത്തിയ പൊലീസുകാരെ മര്‍ദിക്കുകയും സ്ഫോടക വസ്തു എറിഞ്ഞ ശേഷം ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. അനൂപ്, ജാസിം, ആദർശ്, വിവേക് എന്നിവരാണ് പൊലീസ് പിടിയിലായത്. മറ്റു പ്രതികൾക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

മണക്കാട് കമലേശ്വരം ഭാഗത്ത് കടകൾ അടിച്ചു തകർക്കുകയും മോഷണം നടത്തുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ പ്രതികളെ പിടൂകൂടാനായിരുന്നു പൊലീസ് എത്തിയത്.

“വ്യാഴാഴ്ചയായിരുന്നു സംഭവം. ഫോർട്ട് -തിരുവല്ലം സ്റ്റേഷനുകളിലെ പൊലീസുകാർ രണ്ട് പ്രതികളെ പിടികൂടിയ ശേഷം കൂട്ടാളികളെ കണ്ടെത്താനായി ഇവരുടെ താവളത്തിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണം. പൊലീസ് ജീപ്പിന് നേരെ 11 അംഗ സംഘം ആദ്യം പെട്രോൾ ബോംബുകളും നാടൻ ബോംബുകളും മദ്യക്കുപ്പികളും എറിഞ്ഞു. പൊലീസ് സംഘത്തിൽ നാല് പേർ മാത്രമായിരുന്നതിനാൽ അക്രമത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പൊലീസുകാർ വീടുകൾക്ക് പുറകിൽ മറയുകയായിരുനനു. പിന്നാലെ പ്രതികൾ പൊലീസ് ജീപ്പ് അടിച്ച് തകർക്കുകയായിരുന്നു,” സ്ഥിരം കേസുകളിലെ പ്രതികളാണ് ഇവരെന്ന് ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷണർ പ്രതാപചന്ദ്രൻ നായർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ഈ ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പ്രതികൾ ചിത്രീകരിച്ച ദൃശ്യങ്ങളാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.