വരൾച്ചയെ നേരിടാൻ ജല ഉപയോഗം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കുഴൽക്കിണർ നിർമ്മാണം തടയാൻ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. വരൾച്ചയെ നേരിടാൻ 994 കോടിരൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

pinarayi vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ഭീഷണി​ ഉയർത്തുന്ന വരൾച്ചയെ തടയാൻ ജനങ്ങൾ ജല ഉപയോഗം പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ​. ജലത്തിന്റെ അനാവശ്യ​ ഉപയോഗം ഒഴിവാക്കണം. വരൾച്ച ചർച്ചചെയ്യാൻ വിളിച്ച് ചേർച്ച സർവകക്ഷിയോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് കുഴൽക്കിണർ നിർമ്മാണം തടയാൻ യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. വരൾച്ചയെ നേരിടാൻ 994 കോടിരൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സർവകക്ഷി സംഘം കേന്ദ്ര സർക്കാരുമായി ചർച്ച നടത്തുമെന്നും പിണറായി വിജയൻ​ പറഞ്ഞു.

Read More: കേരളത്തെ എന്തിനാണ് വെയിലത്ത് നിർത്തുന്നത്

ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയ കിണറുകളുടേയും കുളങ്ങളുടേയും പുനരുജ്ജീവനം ഉടൻ​ നടപ്പാക്കും. തടയണ നിർമ്മാണങ്ങൾ ഉടൻ ​പൂർത്തിയാക്കും. ജലം അത്യാവശ്യമുള്ള പ്രദേശങ്ങളിൽ ടാങ്കറിൽ എത്തിച്ച് നൽകും. വരൾച്ച തടയുന്നിതായുള്ള നിർദ്ദേശങ്ങൾ​ ഉടൻ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Drought kerala people must reduce water use chief minister pinarayi vijayan press conference

Next Story
കണ്ണൂരെന്നു കേട്ടാൽ ചിലർക്ക് ചുവപ്പുകണ്ട കാളയെപ്പോലെ; എം.ടി.രമേശിനു മറുപടിയുമായി ജയരാജൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com