തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണുകള്‍ പറത്താന്‍ കര്‍ശന മാര്‍ഗ നിര്‍ദേശവുമായി പൊലീസ്. ഡ്രോണുകള്‍ പറത്താന്‍ 24 മണിക്കൂര്‍ മുന്‍പ് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. പറത്താന്‍ ലൈസന്‍സ് ഉണ്ടെങ്കിലും 24 മണിക്കൂര്‍ മുന്‍പ് പൊലീസില്‍ നിന്ന് അനുമതി നിര്‍ബന്ധമാണ്.

സുരക്ഷാ മേഖലകളില്‍ ഡ്രോണുകള്‍ പറത്താന്‍ പാടില്ല. ആളുകള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് ഡ്രോണുകള്‍ പറത്താന്‍ മുന്‍കൂര്‍ അനുമതി വേണം. ഡ്രോണുകളുടെ ഉപയോഗം വര്‍ധിക്കുന്നതാണ് കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ കാരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.