ഡ്രൈവിങ് പരിശീലനവും ടെസ്റ്റുകളും ഇന്ന് മുതല്‍ പുനരാരംഭിക്കും

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടായിരിക്കും ടെസ്റ്റും പരിശീലനവും നടക്കുക

Driving Test , iemalayalam

തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകളും, ഡ്രൈവിങ് പരിശീലനവും ഇന്ന് മുതല്‍ പുനഃരാരംഭിക്കും. ലൈസന്‍സ് കാലവധി കഴിഞ്ഞ് പുതുക്കാന്‍ അപേക്ഷിച്ചവര്‍ക്കുള്ള ടെസ്റ്റുകളാണ് ആദ്യം ആരംഭിക്കുക.

ലോക്ക്ഡൗണിന് മുന്‍പും ശേഷവും ബുക്ക് ചെയ്ത നിരവധി പേര്‍ക്കാണ് അവസരം ലഭിക്കാനുള്ളത്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പരിശീലനം നേടാന്‍ സാധിക്കാത്തവരുമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്ലോട്ടുകള്‍ പുനക്രമീകരിക്കും.

ജൂലൈ 22 മുതല്‍ രാവിലെ എട്ടിനും ഉച്ചയ്ക്ക് രണ്ടിനും ആരംഭിക്കുന്ന ബാച്ചുകളിലേക്ക് പരീക്ഷയെഴുതുന്നവര്‍ സൗകര്യപ്രദമായ തീയതികളില്‍ പരിശീലനത്തിനായി ബുക്ക് ചെയ്യേണ്ടതാണ്.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടായിരിക്കും ടെസ്റ്റും പരിശീലനവും നടക്കുക. പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം.

Read More: കളമശേരിയിൽ ഇരുനില വീട് ചെരിഞ്ഞു, വീട്ടുകാരെ രക്ഷപ്പെടുത്തി

കോവിഡിനെ തുടർന്ന് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാന്‍ തുടങ്ങിയതിനുപിന്നാലെയാണ് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനഃരാരംഭിക്കാൻ അനുമതി നല്‍കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Driving test and training will start from today 19

Next Story
പാളത്തിലേക്കു മണ്ണിടിഞ്ഞു; കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടുKonkan Railway, traffic disrupted in Konkan train route, Landslides affect Konkan rail route, landslip, southern railway, heavy rain in Konkan, Mangaluru Junction, Konkan route train timing, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com