ഡ്രെെവിങ് സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കും; നിയന്ത്രണങ്ങൾ ഇങ്ങനെ

ഡ്രെെവിങ് സ്‌കൂളുകൾ തുറക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു

ak saseendran, minister, kerala, ncp

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടർന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ഡ്രെെവിങ് സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണ് ഡ്രെെവിങ് സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുക.

ഡ്രെെവിങ് സ്‌കൂളുകൾ തുറക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചതായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കോവിഡ് മാർഗനിർദേശം പാലിച്ചായിരിക്കും ഡ്രെെവിങ് സ്‌കൂളുകൾ പ്രവർത്തിക്കുകയെന്ന് ഗതാഗതമന്ത്രി പറഞ്ഞു.

Read Also:അസംഘടിത മേഖലയുടെ നടുവൊടിച്ചു, മോദിയുടെ നയങ്ങൾ സമ്പൂർണ പരാജയം: രാഹുൽ ഗാന്ധി

കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഡ്രൈവിങ്‌ സ്‌കൂൾ പ്രവർത്തിക്കാൻ അനുമതിയില്ല. തുറന്നുപ്രവർത്തിക്കുന്നതിനു മുൻപ് വാഹനങ്ങളും സ്ഥാപനങ്ങളും അണുവിമുക്തമാക്കണം. പരിശീലനം നേടുന്നയാളും പരിശീലകനും മാത്രമെ വാഹനത്തിൽ പാടുള്ളൂ.

കഴിഞ്ഞ ആറ് മാസത്തോളമായി സംസ്ഥാനത്തെ ഡ്രെെവിങ് സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ഡ്രെെവിങ് സ്‌കൂളുകൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെയ ഡ്രെെവിങ് സ്‌കൂൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Driving school kerala covid lock down

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com