scorecardresearch

തൊടുപുഴയില്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരണപ്പെട്ടു

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്

തൊടുപുഴയില്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരണപ്പെട്ടു

തൊടുപുഴ: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന ഡ്രൈവർ മരിച്ചു. പാലാ-തൊടുപുഴ റൂട്ടിലെ മേരിമാതാ ബസിന്‍റെ ഡ്രൈവർ തൊടുപുഴ വണ്ണപ്പുറം ഒടിയാപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. കാനാട്ടു പാറ പള്ളിക്ക് സമീപമാണ് സംഭവം. നെഞ്ച് വേദന അനുഭവപ്പെട്ടതോടെ വിനോദ് ബസ് ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബസിൽ നിരവധി യാത്രക്കാരുണ്ടെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ബസ് പുറപ്പെടുന്നതിന് മുൻപ് ഡ്രൈവർക്ക് ശരീരികാസ്വസ്ഥ്യവും നെഞ്ച് വേദനയും ഉണ്ടായിരുന്നെന്നും ഇത് കാര്യമാക്കാതെയാണ് വിനോദ് ബസ് ഓടിച്ചതെന്നും മറ്റ് ജീവനക്കാർ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Driver dies of heart attack while driving in idukki

Best of Express