scorecardresearch

വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവം; കാർ ഓടിച്ചയാൾ അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് കേസെടുത്തിരിക്കുന്നത്.

author-image
WebDesk
New Update
Car Accident, Miss Keala

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും ഉൾപ്പടെ മൂന്ന് പേർ മരിച്ച വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്നയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

അബ്ദുൽ റഹ്മാൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന അബ്ദുൽ റഹ്മാൻ ഇന്ന് ആശുപത്രി വിട്ടതിനു പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെയാണ് 2019 മിസ് കേരള വിജയി അന്‍സി കബീറും, റണ്ണര്‍ അപ്പ് അഞ്ജന ഷാജനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം എറണാകുളം ചക്കരപ്പറമ്പിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ഇവരുടെ കാർ ബൈക്കിലിടിച്ച ശേഷം നിയന്ത്രണം വിട്ട് സർവീസ് റോഡിനു സമീപത്തെ മരത്തിലിടിച്ച് തകരുകയായിരുന്നു.

Advertisment

അന്‍സിയും അഞ്ജനയും തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ ചകിത്സയിൽ കഴിഞ്ഞിരുന്ന ഇവരുടെ സുഹൃത്ത് തൃശ്ശൂർ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖ് ഇന്നലെയാണ് മരിച്ചത്.

Also Read: ആലത്തൂരിൽ നിന്ന് കാണാതായ നാല് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

Car Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: