Latest News

പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനുള്ള അധികാര രൂപമല്ല: മുഖ്യമന്ത്രി

ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

stalking, stalking killings kerala, drishya murder case, drishya murder case perinthalmanna, drishya murder case malappurama, love rejection killings, love rejection killings kerala, indian express malayalam, ie malayalam

തിരുവനന്തപുരം: പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ലെന്നും ഇത്തരം ജനാധിപത്യപരമായ ജീവിത കാഴ്ചപ്പാടിലേക്ക് ജനതയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറ പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസുമായി ബന്ധപ്പെട്ട നജീബ് കാന്തപുരം എംഎല്‍എയുടെ സബ്മിഷനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും നീതീകരിക്കാനാവാത്ത മൃഗീയമായ കൊലപാതകമാണ് നടന്നത്. ദുരഭിമാനകൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണിത്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ട്. അതിനെ മറികടന്ന് മറ്റൊരാളുടെ മേല്‍ തങ്ങളുടെ ഇംഗിതം അടിച്ചേല്‍പ്പിക്കുന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

പരസ്പര സമ്മതത്തോടെ രൂപപ്പെടേണ്ട ബന്ധത്തെ കൊലപാതകങ്ങളില്‍ എത്തിക്കുന്ന പ്രവണതകളെ ചെറുക്കാനുള്ള എല്ലാ നടപടികളും നമുക്ക് സ്വീകരിക്കാനാവണം. അതോടൊപ്പം ഇത്തരം ചെയ്തികള്‍ ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയെന്നതും പ്രധാനമാണ്.

പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ട് ബാലചന്ദ്രന്റെ മകള്‍ ദൃശ്യ (21)യെ ജൂണ്‍ 17നാണു വിനീഷ് എന്ന യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ സഹോദരി ദേവശ്രീയെയും പ്രതി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. പ്രതിയായ വിനീഷിനെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: വിചാരണ ഇന്ന് ആരംഭിക്കും

പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണു വിനീഷിന്റെ കുറ്റസമ്മത മൊഴി. പെരിന്തല്‍മണ്ണ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 450, 302, 307 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിനു തലേദിവസം പെരിന്തല്‍മണ്ണയില്‍ ബാലചന്ദ്രന്റെ ഉടമസ്ഥയിലുള്ള സ്ഥാപനം കത്തിച്ച സംഭവത്തിലും വിനീഷ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Drishya murder case stalking cm submission in assembly

Next Story
സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കും; കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രധാനം: വിദ്യാഭ്യാസ മന്ത്രിV Sivankutty, Education Minister
The moderation of comments is automated and not cleared manually by malayalam.indianexpress.com