scorecardresearch

പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടി രൂപയുടെ ലഹരിക്കടത്ത്: മലയാളി അറസ്റ്റില്‍

ഡിആര്‍ഐ മുംബൈ യൂണിറ്റാണ് 198 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനും 9 കിലോഗ്രാം ഹൈ പ്യൂരിറ്റി കൊക്കെയ്നും പിടിച്ചെടുത്തത്

drug fruits

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് 1476 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ (ഡിആര്‍ഐ) മുംബൈ യൂണിറ്റാണ് 198 കിലോ ക്രിസ്റ്റല്‍ മെത്താംഫെറ്റാമൈനും 9 കിലോഗ്രാം ഹൈ പ്യൂരിറ്റി കൊക്കെയ്നും പിടിച്ചെടുത്തത്. പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു.

വലന്‍സിയ ഓറഞ്ച് നിറച്ച കാര്‍ട്ടണ്‍ ബോക്‌സുകളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരിന്നു ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു. പരിശോധനയെ തുടര്‍ന്ന് പിടിയലായത് മലയാളിയും എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടമായ വിജിന്‍ വര്‍ഗീസ്
ആണ്. സംഭവത്തില്‍ വിജിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞമാസം 30 നാണ് പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച ലഹരിയുമായി എത്തിയ ട്രക്ക് പിടിയിലാകുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ ഉണ്ടായിരുന്നത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇവ എത്തിയിരുന്നത്.
10 ദിവസം മുമ്പ് രാജ്യത്തേക്ക് ഉയര്‍ന്ന അളവില്‍ മയക്കുമരുന്ന് കടത്തുമെന്ന് സൂചന ലഭിച്ചിരുന്നതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രഹസ്യ വിവരങ്ങള്‍ അനുസരിച്ച്, പഴങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ നിന്ന് നിരോധിത വസ്തുക്കള്‍ എത്തുമെന്നായിരുന്നു.

വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിലിനായുള്ള അന്വേഷണത്തിലാണ് ഡിആര്‍ഐ. മോര്‍ ഫ്രഷ് എക്സ്പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍. ഇടപാടില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമാണെന്ന് ഡിആര്‍ഐ പറയുന്നു. എന്നാല്‍ ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ചോദ്യം ചെയ്യലില്‍ വിജിന്‍ വര്‍ഗീസ് പറഞ്ഞത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dri seizes drugs worth rs 1476 cr hidden in consignment of imported oranges