scorecardresearch

ഫോർട്ട് കൊച്ചിയിൽ നിയന്ത്രണം വിട്ട് മണ്ണുമാന്തി കപ്പൽ, ചീനവലകൾക്ക് നാശം; വീഡിയോ

പുറം കടലിലേക്ക് പോകുന്നതിനിടെ എൻജിൻ തകരാർ സംഭവിച്ച കപ്പൽ നിയന്ത്രണം വിട്ട് തീരത്തേക്ക് നീങ്ങുകയും മണ്ണിൽ പൂണ്ടുപോവുകയുമായിരുന്നു

ഫോർട്ട് കൊച്ചിയിൽ നിയന്ത്രണം വിട്ട് മണ്ണുമാന്തി കപ്പൽ, ചീനവലകൾക്ക് നാശം; വീഡിയോ

കൊച്ചി: ഫോർട്ട് കൊച്ചി ബീച്ചിൽ അഴിമുഖത്തതിന് സമീപം നിയന്ത്രണം വിട്ട് തീരത്തടിഞ്ഞ മണ്ണുമാന്തി കപ്പൽ നീക്കി. ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡിസി 19 എന്ന കപ്പലാണ് തീരത്ത് മണ്ണിൽ പൂണ്ടത്. കപ്പലിടിച്ച് തീരത്തെ ചീനവലയും തകർന്നു.

ഇന്നലെ വൈകുന്നേരം 5:30 നാണ് സംഭവം. പുറം കടലിലേക്ക് പോകുന്നതിനിടെ എൻജിൻ തകരാർ സംഭവിച്ച കപ്പൽ നിയന്ത്രണം വിട്ട് തീരത്തേക്ക് നീങ്ങുകയും മണ്ണിൽ പൂണ്ടുപോവുകയുമായിരുന്നു. കപ്പൽ തീരത്തേക്ക് നീങ്ങിയത് ബീച്ചിൽ ഉണ്ടായിരുന്ന ജനങ്ങളെ പരിഭ്രാന്തരാക്കി. കപ്പൽ തീരത്തേക്ക് വരുന്നതിന്റെയും ചീനവലയിൽ തട്ടുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.

നിയന്ത്രണം വിട്ടതോടെ കപ്പൽ നങ്കൂരം ഇട്ടതാണ് അപകടത്തിന്റെ തീവ്രത കുറച്ചതെന്ന് അധികൃതർ പറഞ്ഞു. പോർട്ട് ട്രസ്റ്റിന്റെ രണ്ട് ടഗ്ഗ് ബോട്ടുകൾ എത്തിച്ച് കപ്പൽ രാത്രി ബർത്തിലേക്ക് അടുപ്പിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കപ്പൽ ഇന്ന് രാവിലെ വീണ്ടും ഡ്രജിങിനായി പുറംകടലിലേക്ക് പോയി.

Also Read: ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം; രണ്ടാം ദിനവും തുടരുന്നു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dredger ship ran aground in kochi destroyed fish nets video