scorecardresearch
Latest News

നാടകാചാര്യനും ചിത്രകാരനുമായ തുപ്പേട്ടന്‍ അന്തരിച്ചു

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

thuppettan

തൃശൂര്‍: പ്രശസ്ത നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടന്‍ എന്ന് ആളുകള്‍ സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന എം.സുബ്രഹ്മണ്യന്‍ നമ്പൂതിരി അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.

‘വന്നന്ത്യേ കാണാം’ എന്ന നാടകത്തിലൂടെ 2003ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടി. കൊച്ചിയിലെ മുണ്ടംവേലി സ്‌കൂളിലും 27 വര്‍ഷം പാഞ്ഞാള്‍ സ്‌കൂളിലും ചിത്രകലാ അധ്യാപകനായിരുന്നു.

1929 മാര്‍ച്ച് ഒന്നിന് തൃശൂര്‍ ജില്ലയിലെ പാഞ്ഞാൡലായിരുന്നു ജനനം. മാമണ്ണ് ഇട്ടിരവി നമ്പൂതിരിയും ദേവകി അന്തര്‍ജനവുമായിരുന്നു മാതാപിതാക്കള്‍. പാഞ്ഞാള്‍ വിദ്യാലയം, സിഎന്‍എന്‍ ഹൈസ്‌കൂള്‍, ചേര്‍പ്പ്, എസ്എംടി എച്ച്എസ്എസ് ചേലക്കര, മഹാരാജാസ് കോളേജ്, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Drama artist thuppettan passes away