/indian-express-malayalam/media/media_files/2025/12/24/sir-kerala-1-2025-12-24-08-15-06.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ എസ്ഐആർ നടപടികൾക്കുശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് നിരവധി പേർ പുറത്തായി. കേരളത്തിൽ നിന്ന് മാത്രം 24 ലക്ഷത്തിലധികം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Also Read: ശബരിമല സ്വർണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പിന്നീട് പരിഗണിക്കും
കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ 8.65 ശതമാനത്തിന്റെ കുറവാണ് കരട് പട്ടിക പ്രകാരം ഉണ്ടായിരിക്കുന്നത്. ആകെ 2.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ കണക്കുപ്രകാരം 2.54 കോടി പേർ മാത്രമാണുള്ളത്. ഒഴിവാക്കപ്പെട്ടവരിൽ 6.49 ലക്ഷം പേർ മരണപ്പെട്ടവരാണ്. വീടുമാറിയവരോ സ്ഥലത്തില്ലാത്തവരോ ആയ 14.61 ലക്ഷം പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ള 1.36 ലക്ഷം പേരും ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Also Read: വികെ മിനിമോൾ കൊച്ചി മേയറാകും; ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും
മറ്റ് സംസ്ഥാനങ്ങളിൽവച്ച് പട്ടിക പുതുക്കലിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്. ഇവിടെ 21 ശതമാനത്തോളം വോട്ടർമാരെയാണ് ഒഴിവാക്കിയത്. മധ്യപ്രദേശിൽ 42 ലക്ഷം പേരെയും ഛത്തീസ്ഗഢിൽ ഏകദേശം 27 ലക്ഷം പേരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ സന്ദർശിച്ച് നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഈ നടപടി. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം മണ്ഡലങ്ങളിൽ പേരുള്ളവർ എന്നിവരെയാണ് പ്രധാനമായും ഒഴിവാക്കിയത്. പട്ടികയിൽ കടന്നുകൂടിയിട്ടുള്ള ഇരട്ടിപ്പുകൾ ഒഴിവാക്കി വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്നതാണ് പുതിയ നടപടിയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
Also Read: പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തൽ; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ
പരാതി നൽകാൻ അവസരം
അർഹരായ ആരെങ്കിലും കരട് പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടെങ്കിൽ അവർക്ക് പരാതി നൽകാനും പേര് വീണ്ടും ഉൾപ്പെടുത്താനും അവസരമുണ്ട്. ജനുവരി 22 വരെ ഇതിനായി അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സുപ്രധാന നടപടി സ്വീകരിച്ചിരിക്കുന്നത്.
Read More: മക്കളെ അമ്മയ്ക്ക് വിട്ടുകൊടുക്കണമെന്ന് കോടതി വിധി; കുഞ്ഞുങ്ങൾക്ക് വിഷം നൽകിയശേഷം അച്ഛൻ ആത്മഹത്യ ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us