തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭയുടെ തിരുവനന്തപുരം രൂപത ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം വിമരിക്കൽ പ്രഖ്യാപിച്ചു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിലെ ചടങ്ങിൽ വെച്ചാണ് വിരമിക്കൽ പ്രഖ്യാപനം. ഫാ. തോമസ് നെറ്റോയെ പുതിയ ആർച്ച് ബിഷപ്പായി അദ്ദേഹം പ്രഖ്യാപിച്ചു.
“ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ കഴിഞ്ഞിട്ടില്ല. പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു” എന്ന്ഡോ .സൂസപാക്യം വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു
32 വർഷം പദവി വഹിച്ച ശേഷമാണ് സൂസപാക്യത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ശാരീരിക അവശതകളെ തുടർന്ന് സ്ഥാനം ഒഴിയാൻ നേരത്തെ അദ്ദേഹം സന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ സൂസാപാക്യത്തിന് 75 വയസ്സ് പൂർത്തിയായിരുന്നു.
Also Read: ഡിപിആർ അപൂർണം; കെ-റെയിലിന് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം