Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

ആയുർവേദത്തെ സർവസ്വീകാര്യതയിലേക്കെത്തിച്ച ഭിഷഗ്വരൻ; ഡോ.പി.കെ.വാര്യരെ അനുസ്മരിച്ച് മുഖ്യമന്ത്രി

പത്മശ്രീയും പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്

p k warrier, ayurveda, ie malayalam

കോട്ടയ്ക്കൽ: അന്തരിച്ച ആയുർവേദ ആചാര്യൻ ഡോ.പി.കെ.വാര്യരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവസ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരനാണ് അദ്ദേഹമെന്ന് മുഖ്മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോട്ടയ്ക്കലിലെ വീട്ടിലായിരുന്നു ഡോ.പി.കെ വാര്യർ അന്തരിച്ചത്. ജൂൺ എട്ടിനാണ് 100-ാം പിറന്നാൾ ആഘോഷിച്ചത്. കോട്ടയ്ക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റിയാണ്. പത്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921 ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കൽ രാജാസ്​ ഹൈസ്​കൂളിലുമായിട്ടായിരുന്നു തുടർ വിദ്യാഭ്യാസം. കോട്ടക്കൽ ആയുർവേദ പാഠശാലയിൽ ‘ആര്യവൈദ്യൻ’ കോഴ്​സിന്​ പഠിച്ചു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.

Read More: നാട്ടുനന്മയുടെ ഒറ്റക്കൽമണ്ഡപം

‘സ്​മൃതിപർവം’ എന്ന പികെ.വാര്യരുടെ ആത്മകഥയ്ക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസിന്റെ പ്രസിഡന്റായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ.വാര്യരാണ്​ ഭാര്യ. ഡോ. കെ.ബാലചന്ദ്ര വാര്യർ, കെ.വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവരാണ് മക്കൾ.

ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവസ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി.കെ.വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി.കെ.വാര്യർ മുന്നോട്ടുവച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസമാകരുതെന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.

അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോ​ഗതിയിലേക്കും ​ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ​ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്. മതനിരപേക്ഷവും പുരോ​ഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ച ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രം​ഗത്തെ കുലപതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത കേരളത്തിന്റെ മഹാവൈദ്യനാണ് ഡോ. പി. കെ വാര്യരെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. ഏഴു ദശാബ്ദം നേതൃത്വം നല്കി നൂറാം വയസില്‍ വിടവാങ്ങിയപ്പോള്‍  400 കോടി രൂപ വിറ്റുവരവും 2000 പേര്‍ക്ക് തൊഴിലും നല്കുന്ന മഹാപ്രസ്ഥാനമായി  കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുക്കാന്‍  സാധിച്ചു.  ലക്ഷക്കണക്കിന് ആളുകളാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗഖ്യം നേടിയത്. കേരളത്തിന്റെ സ്വന്തം എന്നവകാശപ്പെടുന്ന ആയുര്‍വേദത്തിന് ഡോ. പികെ വാര്യര്‍ നല്കിയ അതുല്യമായ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dr pk warrier doyen of ayurveda passed away528675

Next Story
കോഴിക്കോട് അഞ്ചു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്റെ പേരിലെന്ന് ഡോക്ടർPayyanakkal murder case, keralapolice, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express