എന്റെ ഉണ്ണിയെ കിട്ടിയിട്ട് ഇന്നേക്ക് ഒരു വർഷം; സന്തോഷം പങ്കുവച്ച് മേരി അനിത

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഹൃദയബന്ധം കൊണ്ട് അമ്മയും മകനുമായി തീർന്ന ഡോ. മേരി അനിതയും ഉണ്ണിയും വീണ്ടും കണ്ടപ്പോൾ

Dr. Mary Anitha

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അപൂർവ്വമായ സ്നേഹഹബന്ധം കൊണ്ട് ഏവരുടെയും ഹൃദയം സ്പർശിച്ച ഒരമ്മയും മകനുമുണ്ട്. രക്തബന്ധം കൊണ്ടല്ല, ഹൃദയബന്ധം കൊണ്ട് അമ്മയും മകനുമായി തീർന്ന ഡോ. മേരി അനിതയും ഉണ്ണിയും (എൽവിൻ).

ഒരു കെട്ടക്കാലത്തിനെ സ്നേഹം കൊണ്ടും കരുതൽ കൊണ്ടും മേരി അനിതയും ഉണ്ണിയും അതിജീവിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുകയാണ്. അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് ഉണ്ണിയെന്ന മകനെ കാണാൻ ഇന്ന് മേരി അനിത വീണ്ടും ഉണ്ണിയുടെ വീട്ടിലെത്തി. ഉണ്ണിയുടെ മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ചാണ് അനിത സന്തോഷം പങ്കിട്ടത്.

Read more: ഇരുളിൽ ഉണ്ണിയ്ക്ക് വെളിച്ചമായ അമ്മ; മേരി അനിതയുടെയും എൽവിന്റെയും കഥ

കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ പോകേണ്ടി വന്ന ഉണ്ണിയെന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണചുമതല ഏറ്റെടുത്ത് ഒരു മാസത്തോളം ആ കുഞ്ഞിന് അമ്മയായി മാറുകയായിരുന്നു മേരി അനിത.

“മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയർന്നു നിൽക്കുമ്പോൾ ഒരു മഹാമാരിയ്‌ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പ്പെടുത്താൻ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതൽ കരുത്തോടെ മുന്നോട്ടു പോകും,” എന്ന് മേരി അനിതയെന്ന സാമൂഹ്യപ്രവർത്തകയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dr mary anitha met baby elvin after one year

Next Story
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com