മനുഷ്യത്വമിങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍; കേരളം നെഞ്ചേറ്റിയ ചിത്രങ്ങള്‍

അപരിചിതനായ ആ കുഞ്ഞിനെ കോവിഡിന്‌ വിട്ടുകൊടുക്കാതെ പരിപാലിച്ച്, കോവിഡ്‌ മുക്തരായി എത്തിയ അച്ഛനമ്മമാര്‍ക്ക് കൈമാറിയ കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഹൃദയസ്പര്‍ശിയായ ആ ചിത്രങ്ങള്‍ പതിഞ്ഞത് കേരളത്തിന്റെ മനസ്സിലേക്കാണ്

dr mary anitha, kerala coronavirus cases, kerala coronavirus, kerala elvin, kerala parents test positive, covid news

‘നിസ്വാർഥമായ സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും ഈ ഗാഥകളാണ് ഈ കാലത്ത് നമ്മുടെ പ്രതീക്ഷയും പ്രചോദനവുമാകുന്നത്. ഡോക്ടറോടും കുടുംബത്തോടും ഏറ്റവും ഹാർദ്ദമായി നന്ദി പറയുന്നു. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയർന്നു നിൽക്കുമ്പോൾ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്പെടുത്താൻ സാധിക്കില്ല. നമ്മളീ കാലവും മറികടന്നു കൂടുതൽ കരുത്തോടെ മുന്നോട്ടു പോകും.’ മുഖ്യമന്ത്രി ഇന്നലെ ഈ വരികള്‍ കുറിച്ചത് മേരി അനിത എന്ന ഡോക്ടറെക്കുറിച്ചാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന അവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍, ആറു മാസം പ്രായമുള്ള എല്‍വിനെ ഒരു മാസക്കാലത്തേക്ക് സ്വന്തം മകനായി ഏറ്റെടുക്കുകയായിരുന്നു.

ഹരിയാനയിലെ ആശുപത്രിയിൽ നഴ്സിങ് ജോലിയിലായിരുന്ന പെരുമ്പാവൂർ സ്വദേശികളായ ഷീനയ്ക്കും ഭർത്താവിനും കോവിഡ് പോസിറ്റീവാകുകയും ആറു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തപ്പോൾ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അവനൊപ്പം ക്വാറന്റീനിൽ പോകാൻ തീരുമാനിക്കുകയായിരുന്നു മൂന്നു മക്കളുടെ അമ്മയായ ഡോ. മേരി അനിത. തീര്‍ത്തും അപരിചിതനായ ആ കുഞ്ഞിനെ കോവിഡിന്‌ വിട്ടുകൊടുക്കാതെ പരിപാലിച്ച്, കോവിഡ്‌ മുക്തരായി എത്തിയ അച്ഛനമ്മമാര്‍ക്ക് കൈമാറിയ കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്.

ഹൃദയസ്പര്‍ശിയായ ആ ചിത്രങ്ങള്‍ പതിഞ്ഞത് കേരളത്തിന്റെ മനസ്സിലേക്കാണ്. ഈ കെട്ടകാലത്ത് ഒരു തരി വെളിച്ചമായി എത്തിയ മേരി അനിത, ജ്വലിച്ചുയര്‍ന്ന മനുഷ്യത്വത്തിന്റെ പ്രതീകം കൂടിയായി.

Read Here: മക്കള്‍ക്ക് അവനെ കാണണമെന്നുണ്ട്, പക്ഷേ ഇപ്പോള്‍ വേണ്ടന്നു ഞാന്‍ പറഞ്ഞു; ഡോ. മേരി അനിത

 

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dr mary anitha doctor cares for baby after parents tests covid 19 positive stories from kerala pictures

Next Story
യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗൺമാനെ ഞരമ്പു മുറിച്ച നിലയിൽ കണ്ടെത്തിGold Smuggling Case UAE consulate attache's gunman is missing, gunman found, uae consulate attache, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com