scorecardresearch

നിലത്ത് കിടത്തി എങ്ങനെ ചികിത്സിക്കാനാകും; വേണുവിന്റെ മരണത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ്

നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി

നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Dr Haris Chirakkal Trivandrum Medical College Surgery Delay

ഡോ.ഹാരിസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോ.ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു.

Advertisment

എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്ന് ഡോ.ഹാരിസ് ചോദിച്ചു. നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. 1986 ലെ അവസ്ഥ തന്നെയാണ് ഇപ്പോഴും. എണ്ണം തികയ്ക്കാൻ ഡോക്ടർമാരെ അടിക്കടി മാറ്റുന്നു. അടിയന്തരമായി പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read:മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം, പരാതിയുമായി കുടുംബം

അതേ സമയം, വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തള്ളി ചികിത്സ രേഖ പുറത്തുവന്നിരുന്നു. വേണുവിന്റെ ക്രിയാറ്റിൻ നിലയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന ആശുപത്രി അധികൃതരുടെ വാദമാണ് പൊളിഞ്ഞത്. ക്രിയാറ്റിൻ അളവിൽ പ്രശ്‌നമില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമാണ്. വേണുവിന്റെ ആരോഗ്യസ്ഥിതി വിശദീരിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഭാര്യ സിന്ധു പറയുന്നു.

Advertisment

Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസ് ചൊവ്വാഴ്ച മുതൽ; ബുക്കിംങ് തുടങ്ങി, ടിക്കറ്റ് നിരക്ക് ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് കൊല്ലം പത്മന സ്വദേശി വേണു (48) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശവും പുറത്തുവന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് ആറ് ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

Also Read:ഐടി ജീവനക്കാരനെ തട്ടികൊണ്ടു പോയെന്ന പരാതി; നടി ലക്ഷ്മി ആർ. മേനോൻ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി

മെഡിക്കൽ കോളജിലെ അനാസ്ഥ വെളിവാക്കി സുഹൃത്തിന് ഓട്ടോ ഡ്രൈവറായ വേണു ശബ്ദസന്ദേശം അയച്ചിരുന്നു. ആശുപത്രിയിൽ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാൽ ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല. എന്ത ചോദിച്ചാലും മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിതെന്നും വേണുപറയുന്നു.

അതേസമയം, സംഭവത്തിൽ ഒരുതരത്തിലും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മെഡിക്കൽ കോളജിൽ എത്തിക്കുമ്പോഴെക്കും ആൻജിയോ പ്ലാസ്റ്റി ചെയ്യേണ്ട സമയം കഴിഞ്ഞിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് അധികൃതർ പറയുന്നത്. രോഗിക്ക് ഹാർട്ട് ഫെയിലർ ഉണ്ടായതോടെ സ്ഥിതി പെട്ടന്ന് വഷളായതോടെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിനായില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

Read More:പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; നിർണായക ഉത്തരവുമായി കോടതി

Thiruvananthapuram Medical College

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: