തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി.ബാബു പോളിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. എറണാകുളം കുറുപ്പംപടിയിലെ സെന്റ്. മേരീസ് പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാബു പോള്‍ ഇന്നലെയാണ് അന്തരിച്ചത്.
അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.
ഇരുപത്തിയൊന്നാം വയസില്‍ സിവിൽ സർവീസിൽ പ്രവേശിച്ച ബാബു പോള്‍ 59ാം വയസില്‍ ഐഎഎസില്‍ നിന്നും വിരമിച്ചു. ഇടുക്കി ജില്ലയുടെ ആദ്യ കലക്ടര്‍ ആയിരുന്ന ബാബു പോള്‍ സിവില്‍ സര്‍വീസ് രംഗത്ത് വിദ്യാര്‍ത്ഥികള്‍ക് മാർഗ്ഗനിർദ്ദേശം നല്‍കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു.
4000 ടൈറ്റിലുകളും ആറുലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന ‘വേദശബ്ദ രത്‌നാകര’മെന്ന ബൈബിള്‍ നിഘണ്ടു ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 2000ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
Read More: On Babu Paul’s bible Dictionary in Malayalam, Vedasabda Ratnakaram: വേദശബ്ദ പൊരുള്‍ തേടി