/indian-express-malayalam/media/media_files/uploads/2020/05/woman-calling-759-amp.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്ത്രീധന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ഇന്ന് മൊബൈല്‍ ഫോൺ വഴി ലഭിച്ചത് 108 പരാതികളെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിയെയാണ് നോഡല്‍ ഓഫീസറായി നിയമിച്ചത്.
ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികള്‍ ലഭിച്ചു. ഈ പദ്ധതിയുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടത് 28 പേരാണ്. ഇന്ന് വൈകിട്ട് ഏഴുമണിവരെയുള്ള കണക്കാണിത്.
Read More: വിവാഹത്തെ വ്യാപാര കരാറാക്കരുതെന്ന് മുഖ്യമന്ത്രി, പരാതി അറിയിക്കാൻ ഹെൽപ് ലൈൻ നമ്പർ
സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ 9497999955 എന്ന മൊബൈല്‍ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം. ഗാര്‍ഹികപീഡനവും സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഫോണ്‍ 9497996992.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.