മാറാട് കലാപം: രണ്ട് പ്രതികൾക്ക് കൂടി ഇരട്ട ജീവപര്യന്തം

കലാപത്തിനു ശേഷം ഒളിവിൽ പോയ ഇരുവരും വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്

court, news, ie malayalam

കോഴിക്കോട്: മാറാട് കലാപക്കേസിൽ രണ്ടു പ്രതികൾക്കു കൂടി ഇരട്ട ജീവപര്യന്തം തടവ്. 95-ാം പ്രതി കോയമോൻ, 148-ാം പ്രതി നിസാമുദ്ധീൻ എന്നിവർക്കാണ് മാറാട് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്.

കലാപ ലക്ഷ്യത്തോടെ സ്ഫോടകവസ്‌തു കൈവശം വച്ചതിനും മതസ്പർധ വളർത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ലഭിച്ചത്. കൊലപാതകം, മാരകായുധങ്ങൾ കൈവശംവയ്ക്കൽ എന്നിവയാണ് നിസാമുദ്ധീനെതിരെ തെളിഞ്ഞ കുറ്റങ്ങൾ. നിസാമുദ്ധീൻ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനു പുറമെ 56,000 രൂപ പിഴ ഒടുക്കണം.

കലാപത്തിനു ശേഷം ഒളിവിൽ പോയ ഇരുവരും വർഷങ്ങൾക്കു ശേഷമാണ് പിടിയിലായത്. കോയമോൻ 2011ൽ കോഴിക്കോട്ടുനിന്നും നിസാമുദ്ധീൻ 2010ൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുമാണ് പിടിയിലായത്. കേസിൽ സർക്കാരിനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ആർ.ആനന്ദ് ഹാജരായി.

2003 മേയ് രണ്ടിനായിരുന്നു ഒമ്പതു പേർ മരിച്ച മാറാട് കലാപം. കേസിൽ ഇതുവരെ 63 പ്രതികളെയാണ് പ്രത്യേക കോടതി ശിക്ഷിച്ചത്. 74 പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. മറ്റു 24 പേർക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചിരുന്നു.

Also Read: ഗാര്‍ഹികപീഡന പരാതി നല്‍കിയ യുവതി ജീവനൊടുക്കി; നീതി ലഭിച്ചില്ലെന്നും സിഐക്കെതിരെ നടപടി വേണമെന്നും കുറിപ്പ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Double life term sentence for two marad case accused

Next Story
യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ സ്ത്രീധനപീഡനത്തിന് കേസ്Mofiya Parveen, Mofiya Parveen suicide case, Mofiya Parveen domestic violence suicide case, Mofiya Parveen suicide case CI Sudheer, Mofiya Parveen domestic violence suicide case protest, Mofiaya Parveen domestic violence case suicide Aluva, LLB student Mofiya Parveen committed suicide Aluva, young woman committed suicide Aluva, young woman committed suicide Aluva domestic violence case, LLB student committed suicide Aluva domestic violence case, crime news, latest news, news in malayalam, malayalam, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com