New Update
/indian-express-malayalam/media/media_files/uploads/2017/01/jayarajan.jpg)
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളുടെ ഫ്ലക്സുകളിൽ തന്റെ ചിത്രം വയ്‌ക്കേണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്മാറണമെന്നും ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Advertisment
സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറയുന്നു. നേരത്തേ, ജയരാജന്‍റെ പേരിലുള്ള വിഡിയോ ആല്‍ബം പുറത്തിറക്കിയത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.