കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പൊതു ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ മാധ്യങ്ങളെ തടയുന്ന രീതി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞില്ലെന്നും എല്ലാവര്‍ക്കും സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അല്ലാതെ ആരെയും സര്‍ക്കാര്‍ തടഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

മാധ്യമ പ്രവർത്തകരുടെയും ഭക്തരുടെയും താൽപര്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ നടപടി. കഴിഞ്ഞ മാസത്തെ തീർഥാടന വേളയിൽ മാധ്യമ പ്രവർത്തകർക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ തടയുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്ന് നിര്‍ദേശിക്കണമെന്നും പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.