കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിൽ. കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റിന് അനുമതി നല്‍കിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് അറസ്റ്റ്.
Also Read: സർക്കാരിനെ അടിക്കാൻ മാർഗമില്ലാത്തതുകൊണ്ട് തന്നെ ആക്രമിക്കുന്നു, തലകുനിക്കില്ല: ശ്രീരാമകൃഷ്ണൻ
സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തുന്നതില്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് സഹായം നല്കിയവരില് പ്രധാനിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
Also Read: നടിയെ ആക്രമിച്ച കേസ്: വിചാരണ നാളെ മുതൽ, വിപിൻ ലാലിനെ 23 ന് ഹാജരാക്കണം
അതേസമയം, ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്പീക്കര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നാസിന്റെ പേരിലെടുത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതുമുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമാണ്.
അന്വേഷണം വിപുലപ്പെടുത്താനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.