Latest News

ഡോളർ കടത്ത് കേസ്: എൻഫോഴ്സ്മെന്റിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

ഇഡി കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമാണ്. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമായ ഇഡി നൽകുന്ന ഹർജി എങ്ങനെ നിലനിൽക്കുമെന്നും ഇഡി നിയമാനുസൃത ഹർജിക്കാരനല്ലെന്നും എജി ചൂണ്ടിക്കാട്ടി

Orthodox church, orthodox church catholicos election, orthodox church catholicos election Kerala high court, high court, Catholicos, Catholica, ഓർത്തഡോക്സ്, ഓർത്തഡോക്സ് സഭ, കാതോലിക്കാ, കാതോലിക്കാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, ഹൈക്കോടതിയിൽ ഹർജി, kerala news, latest news, indian express malayalam, ie malayalam

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചത് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ഹർജി നിലനിൽക്കില്ലെന്നും ജുഡീഷ്യൽ കമ്മിഷൻ നിയമനം ഭരണഘടയുടെ അനുഛേദം 131 ൽ വരുന്നതാണെന്നും സുപ്രീം കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി.

ഇഡി കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമാണ്. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമായ ഇഡി നൽകുന്ന ഹർജി എങ്ങനെ നിലനിൽക്കുമെന്നും ഇഡി നിയമാനുസൃത ഹർജിക്കാരനല്ലെന്നും എജി ചൂണ്ടിക്കാട്ടി. സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇഡി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളത്തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സാമ്പത്തിക കോടതിയെ സമീപിക്കാൻ ഹൈക്കോടതി തന്നെ അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

Read More: കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി

ഒരു മന്ത്രിക്കെതിരായ ലൈംഗികാരോപണക്കേസിൽ ഓഡിയോ ടേപ്പിന്റെ നിജസ്ഥിതി പരിശോധിക്കാൻ ജുഡീഷ്യൽ കമ്മീഷനുള്ള അധികാരം ഹൈക്കോടതി തന്നെ ശരിവച്ചിട്ടുണ്ട്. ഇഡിയുടെ ഹർജിയിൽ മതിയായ ആവശ്യങ്ങൾ ഇല്ലെന്നും സർക്കാർ ബോധിപ്പിച്ചു. ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കാൻ കേരള സർക്കാരിന് അധികാരം ഇല്ലെന്ന് എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.

ഇഡിക്കെതിരെ അന്വേഷണം നടത്താൻ കോടതിക്ക് മാത്രമേ അധികാരം ഉള്ളൂ. കമ്മീഷന് ആവില്ല. കമ്മീഷൻ ഒരു അന്വേഷണ ഏജൻസി അല്ല. അതുകൊണ്ട് തന്നെ കമ്മിഷൻ രൂപീകരണം പ്രസക്തമല്ല. കമ്മീഷൻ റിപ്പോർട്ടിൻമേൽ നടപടി എടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോൾ, സമാന്തര അന്വേഷണത്തിന് പ്രസക്തി ഇല്ല. ഹർജിക്കാരനായ ഇഡി ഉദ്യോഗസ്ഥൻ നിയമാനുസൃതംചുമതലപ്പെടുത്തിയ അധികാരിയാണ്. ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണെന്നും ഇഡി ബോധിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കുന്നതിനാണ് കമ്മീഷൻ ഓഫ് എൻക്വയറി പ്രകാരം ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി.മോഹനൻ അധ്യക്ഷനായി സർക്കാർ കമ്മീഷനെ വച്ചത്. മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ വച്ചത്.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖയും തെളിവു നൽകാൻ സമ്മർദം ചെലുത്തിയെന് ചൂണ്ടിക്കാട്ടി സന്ദീപ് നായർ വിചാരണക്കോടതി ജഡ്ജിക്ക് എഴുതിയ കത്തും അനുബന്ധ തെളിവുകളുമാണ് കമ്മീഷൻ പരിഗണിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Dollar case enforcement petition in high court523634

Next Story
കരിപ്പൂർ സ്വർണക്കടത്ത്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിgold smuggling, gold, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com