scorecardresearch

അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തയാൾ; മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് വേടൻ

വേടനു പോലും അവാർഡ് നൽകിയെന്ന സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു

വേടനു പോലും അവാർഡ് നൽകിയെന്ന സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു

author-image
WebDesk
New Update
Vedan Saji Cheriyan

ചിത്രം: ഫേസ്ബുക്ക്

കൊച്ചി: സാംസ്കാരിക മന്ത്രി സജി ചെറിയാൻ അപമാനിച്ചതായി കരുതുന്നില്ലെന്ന് റാപ്പർ വേടൻ. കലാകാരൻ എന്ന നിലയിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തയാളാണ് സജി ചെറിയാനെന്നും, മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും വേടൻ പറഞ്ഞു. വേടന് പോലും അവാർഡ് നൽകിയെന്ന സജി ചെറിയാന്റെ വാക്കുകൾ വിവാദമായിരുന്നു. 

Advertisment

മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യമാണെന്നും ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും വേടൻ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് വേടന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വേടനെപ്പോലും തങ്ങൾ അവാർഡിനായി സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞത്.

Also Read: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്; സര്‍വകക്ഷി യോഗത്തിൽ തീരുമാനം

അതേസമയം, ഒരുപാട് സന്തോഷത്തിലാണെന്നും ആദ്യമായിട്ടായിരിക്കും ഒരു സ്വതന്ത്ര കലാകാരന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നതെന്നും വേടൻ പറഞ്ഞു. "എന്നെ സഹായിക്കുകയും കാണുകയും കേൾക്കുകയും ചെയ്ത ഒരുപാട് ജനങ്ങളോടാണ് നന്ദി പറയാനുള്ളത്. ഈ സന്തോഷത്തിന്റെ ഇടയിലും ഒരു സങ്കടം എന്താണെന്നുവച്ചാൽ, ബഹുമാനപ്പെട്ട മന്ത്രി സജി ചെറിയാൻ സാർ എന്നെ അപമാനിച്ചതായിട്ടും ഞാൻ അദ്ദേഹത്തിനെതിരെ എന്തോ പറഞ്ഞതായിട്ടും വന്ന വാർത്തകളാണ്."

Advertisment

Also Read: ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം, അന്വേഷണം ശരിയായ ദിശയില്ലെന്ന് നിരീക്ഷണം

"ഒരു കലാകാരൻ എന്ന നിലയിൽ എന്ന അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തയാളാണ് മന്ത്രി. അദ്ദേഹം എന്നെ അപമാനിച്ചതായി ഒരിക്കലും കരുതുന്നില്ല. ഈ പുരസ്കാരം എനിക്കും എന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാരായിട്ടുള്ള ഒരുപാട് പേർക്കും പുതിയ സംഗീതമുണ്ടാക്കാനും എഴുതാനുമുള്ള സഹായമായിട്ടാണ് കരുതുന്നത്," വേടൻ പറഞ്ഞു. 2024 ലെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് വേടൻ ലഭിച്ചത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കുതന്ത്രം എന്ന ഗാനത്തിനായിരുന്നു പുരസ്കാരം.

Read More: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; വോട്ടർമാർ അറിയേണ്ടതെല്ലാം

Kerala State Film Awards Saji Cherian

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: