Latest News

ജോസ് കെ.മാണിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് പി.ജെ.ജോസഫ്

സമവായം ഇല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കുമെന്നും ജോസഫ്

തൊടുപുഴ: കേരള കോണ്‍ഗ്രസ് തര്‍ക്ക വിഷയത്തില്‍ താന്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ.ജോസഫ് എംഎല്‍എ. പാര്‍ട്ടി ചെയര്‍മാന്‍ താനാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജോസ് കെ.മാണിയെ അധിക്ഷേപിച്ച് സംസാരിച്ചു എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ സംസാരിച്ചിട്ടില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ ഹൈ പവര്‍ കമ്മിറ്റിയോ വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാണ്. ഇതില്‍ സമവായം ഇല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കുമെന്നും ജോസഫ് വ്യക്തമാക്കി.

Read More: ‘പി.ജെ.ജോസഫ് സര്‍ അവിടെ ഇരുന്നോട്ടെ, പക്ഷേ…’; നിലപാട് വ്യക്തമാക്കി ജോസ് കെ.മാണി

കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാനെ ജനാധിപത്യപരമായി തിരഞ്ഞെടുക്കണമെന്നാണ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ.ജോസഫ് സര്‍ ഇരുന്നോട്ടെ. അതിലൊന്നും തങ്ങള്‍ക്ക് എതിരഭിപ്രായമില്ല. എന്നാല്‍, പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മിറ്റി വിളിച്ച ശേഷമായിരിക്കണം. അത് പാര്‍ട്ടി ഭരണഘടനയിലുള്ളതാണെന്നും ജോസ് കെ.മാണി പറഞ്ഞു.

ജോസ് കെ.മാണിയെ ചെയര്‍മാനാക്കണം എന്നൊന്നും ആരും പറഞ്ഞിട്ടില്ല. സംസ്ഥാന കമ്മിറ്റി വിളിക്കണം. അവിടെ ആര്‍ക്ക് വേണമെങ്കിലും ചെയര്‍മാനാകാന്‍ സാധിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു. ആര് വേണമെങ്കിലും ചെയര്‍മാനാകട്ടെ. അതിലൊന്നും പ്രശ്‌നമില്ല. എന്നാല്‍, സംസ്ഥാന കമ്മിറ്റി വിളിക്കാതെ ഞാന്‍ ചെയര്‍മാനാണ് എന്ന് പി.ജെ.ജോസഫ് പറയുന്നതില്‍ ആത്മാര്‍ഥത ഇല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. സമവായമാണ് പാര്‍ട്ടി തേടുന്നത്. പിളര്‍പ്പ് ലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More: ‘വളര്‍ന്നും പിളര്‍ന്നും’ വലുതായവര്‍: ശക്തനായി കെ എം മാണി

ചെയര്‍മാനെ കണ്ടെത്താന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ജോസ് കെ.മാണി. എന്നാല്‍, പി.ജെ.ജോസഫ് ഇതിനെതിരാണ്. പിതാവ് മരിച്ചാല്‍ മകന്‍ ചെയര്‍മാന്‍ ആകുന്നതെങ്ങനെ എന്ന് പി.ജെ.ജോസഫ് ചോദിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്. തന്നെ ചെയര്‍മാനായി അംഗീകരിക്കണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്നും ജോസഫ് പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Does nt speak against jose k mani pj joseph on kerala congress m conflict

Next Story
Karunya Lottery KR 399 Result Today: കാരുണ്യ KR 399 ഭാഗ്യക്കുറി, ഒന്നാം സമ്മാനം എറണാകുളത്തിന്kerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com