scorecardresearch

കോഴിക്കോട് എൻഐടിയിൽ പരസ്യ സ്നേഹപ്രകടനങ്ങൾക്ക് വിലക്ക്

ക്യാംപസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ പെരുമാറ്റം പാടില്ല

ക്യാംപസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ പെരുമാറ്റം പാടില്ല

author-image
WebDesk
New Update
kozhikode nit, kerala news, ie malayalam

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ പരസ്യ സ്നേഹപ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കുലർ. ക്യാംപസിൽ എവിടെയും പരസ്യ സ്നേഹപ്രകടനങ്ങൾ പാടില്ലെന്നാണ് സ്റ്റുഡന്റ്സ് ഡീൻ ഡോ.ജി.കെ.രജനീകാന്തിന്റെ സർക്കുലറിൽ പറഞ്ഞിരിക്കുന്നത്.

Advertisment

ക്യാംപസിലെ മറ്റു വിദ്യാർഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ പെരുമാറ്റം പാടില്ല. സർക്കുലർ ലംഘിക്കുന്നവർ അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അക്കാദമിക് സ്ഥലങ്ങളിലും റെസ്റ്റ് റൂമുകളിലും വെളിച്ചം കുറവുളള സ്ഥലങ്ങളിലും കണ്ടുവരുന്ന പരസ്യമായ സ്‌നേഹ ചേഷ്ടകളും സ്വകാര്യ പ്രവര്‍ത്തികളും ഉചിതമല്ല. അത് പരസ്പര സമ്മതത്തോടെയുളളതാണെങ്കില്‍ പോലും. സ്ഥാപനം തുടര്‍ന്നുവരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മറ്റുളളവരുടെ സ്വകാര്യതെയും വ്യക്തിത്വത്തെയും മാനിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment
Kozhikode

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: