/indian-express-malayalam/media/media_files/2024/11/07/Su0vVLgb5w5ZpwxcX8XZ.jpg)
തിരുവനന്തപുരം മെഡിക്കൽ കോളേജ്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിച്ച് സമരം നടത്തും. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം, ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ ഉണ്ടായിരിക്കും.
സർക്കാർ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഒപി നിര്‍ത്തിവച്ച് സമരം ശക്തമാക്കുന്ന രീതിയിലേക്ക് കെജിഎംസിടിഎ കടന്നത്. ഇത്തരത്തില്‍ ഒരു സമരരീതിയിലേക്കു തങ്ങളെ തള്ളിവിട്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനു മാത്രമാണെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. പൊതുജനത്തിനു ബുദ്ധിമുട്ടുണ്ടാക്കാതെ അധ്യാപനം നിർത്തിവെച്ച് നടത്തിയ സമരമുറയെ സർക്കാർ അവഗണിച്ചതോടെയാണ് ഒപി ബഹിഷ്‌കരണമെന്ന രീതിയിൽ സമരം നടത്തുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.
Also Read: കോൺഗ്രസിൽ ഇപ്പോൾ എത്ര ഗ്രൂപ്പുണ്ടെന്ന് ആർക്കും അറിയില്ല: രമേശ് ചെന്നിത്തല
സർക്കാരിൽനിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ 28, നവംബർ അഞ്ച്, 13, 21, 29 എന്നീ ദിവസങ്ങളിൽ ഒപി ബഹിഷ്‌കരണം തുടരും. ക്ലാസുകളും ബഹിഷ്കരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us