scorecardresearch
Latest News

ഫോറൻസിക് വിദഗ്ധയും ജഗദീഷിന്റെ ഭാര്യയുമായ ഡോ പി രമ അന്തരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു

dr. rama, Jagadish wife

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ. പി രമ (61) അന്തരിച്ചു. കേരളത്തിലെ പ്രമുഖ കേസുകളിൽ ഏറെ നിർണായകമായ കണ്ടെത്തലുകൾ നടത്തിയ ഫോറൻസിക് വിദഗ്ധയാണ് രമ. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.

ഡോ. രമ്യ, ഡോ. സൗമ്യ എന്നിവരാണ് മക്കൾ. ഡോ. നരേന്ദ്രൻ നയ്യാർ, ഡോ. പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. സംസ്കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തിൽ.

Read more: അഭയ കേസിലെ ആ നിർണായക കണ്ടുപിടിത്തം ഡോക്ടർ രമയുടേത്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Doctor p rama former forensic chief trivandrum medical college passes away wife of actor jagadish