പാലക്കാട്: അമിതവേഗത്തിൽ ഓടിച്ച കാർ ഡോക്ടർ ദമ്പതികളെ ഇടിച്ചുവീഴ്ത്തി. ഒരാൾ മരിച്ചു. തൃശൂർ സ്വദേശിയും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ നവീൻകുമാറാണ് മരിച്ചത്. പതിനേഴുവയസുകാരനായ കുറിശ്യാംകുളം സ്വദേശിയാണ് വാഹനം ഓടിച്ചിരുന്നത്. ഇന്നലെ രാത്രി നഗരത്തിലെ ചക്കാന്തറയിൽ ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.


കടപ്പാട്: മനോരമാ ന്യൂസ്

അതിവേഗതയിൽ ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി. ഡോ.നവീൻകുമാറിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നൂറിലധികം പേർ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചു. ഡോ.ജയശ്രീയും മകനും പരുക്കേറ്റ് ചികിൽസയിലാണ്.

ഒറ്റപ്പാലം ലക്കിടി സ്വദേശി നാലകത്ത് സുലൈമാന്റെ ഉടമസ്ഥതിലുളള കാർ പതിനേഴുകാരന് വാടകയ്ക്ക് നൽകിയതായിരുന്നു. വാഹന ഉടമയും പതിനേഴുകാരനെയും ട്രാഫിക് പൊലീസ് കേസിൽ പ്രതികളാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ