ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ വിജയമാണെന്നും കുമളിയിലെത്തിച്ച അരിക്കൊമ്പന് ആവശ്യമായ ചികില്‍സ നല്‍കിയെന്ന് ഡോ. അരുണ്‍ സക്കറിയ. പുലര്‍ച്ചെ 5.15 ഓടെയാണ് ആനയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടത്. തുറന്നു വിടുന്നതിന് മുമ്പ് ചികിത്സ നല്‍കി. നിലവില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.
ആനയുടെ മുറിവുകള്‍ക്ക് മരുന്ന് നല്‍കി. തുറന്നുവിട്ടത് ആരോഗ്യം വീണ്ടെടുത്തശേഷമാണ്. അഞ്ച് മയക്കുവെടിവച്ചു എന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ല. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. നിരീക്ഷണം തുടരും. ആനയെ നിര്‍ത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ മരുന്നാണ് നല്‍കിയത്. ആനയുടെ ജിപിഎസ് കോളറില്‍നിന്ന് സിഗ്‌നലുകള്‍ കിട്ടിത്തുടങ്ങിയെന്നും
അരിക്കൊമ്പനെ തുടര്‍ന്നും കൃത്യമായി നിരീക്ഷിക്കുമെും സിസിഎഫ് അരുണ്‍ പറഞ്ഞു.
ചിന്നക്കനാലിലെ ഭൂപ്രകൃതിയുമായി ഏറെ സാമ്യമുള്ളതാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിലേത്. അതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നും ദൗത്യസംഘം അറിയിച്ചു. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ്. റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭ്യമായി തുടങ്ങിയെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി
തിരുവനന്തപുരം: കുമളിയിലെത്തിച്ച അരിക്കൊമ്പനെ സ്വീകരിക്കാന്‍ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഓരോ നാട്ടിലും ഓരോ സമ്പ്രദായങ്ങള്‍ ഉണ്ട്, അതൊന്നും ചര്‍ച്ചയാക്കേണ്ടതില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുമളി മംഗളാദേവി ഗേറ്റിലൂടെ ആനയെ പ്രവേശിച്ചപ്പോഴാണ് സ്ഥലത്തെ ആദിവാസി സമൂഹം ആനയ്ക്ക് വേണ്ടി പൂജ നടത്തിയത്.
ആന പൂര്‍ണ ആരോഗ്യവാനെന്നും കൃത്യമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി കേന്ദ്രത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. അ;േസമയം ആനയുടെ ശരീരത്തിലെ മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നും വിദഗ്ധര്‍ വിലയിരുത്തി.