കാക്കനാട്: 10 വയസ്സുകാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ യുവതിയും ഡോക്ടറും പിടിയിലായി. സംഭവത്തിനുപിന്നാലെ ഒളിവിൽപോയ ഡോ.ആദർശ് രാധാകൃഷ്ണൻ (33), ആശാമോൾ കുര്യാക്കോസ് (28) എന്നിവരെ മൈസൂരുവിലെ ഹോട്ടലിൽനിന്നാണ് പൊലീസ് പിടികൂടിയത്. മൂൻകൂർ ജാമ്യം ലഭിക്കില്ലെന്നു ഉറപ്പായതോടെയാണ് ഇരുവരും മൈസൂരുവിലേക്ക് കടന്നത്. ബന്ധുക്കളുടെ ഫോണുകളിലേക്കു വന്ന വിളികളാണ് പ്രതികളെ പിടികൂടാൻ പൊലീസിന് സഹായകമായത്.

എറണാകുളം ജനറൽ ആശുപത്രിയിലെ കാഷ്വൽറ്റി മെഡിക്കൽ ഓഫിസറാണ് ഡോ.ആദർശ്. അടിമാലി സ്വദേശിയാണ് ആശാമോൾ. കഴിഞ്ഞ മാസം 22 നാണ് രാത്രി ഡോക്ടറുടെ വീട്ടിൽ മർദ്ദനത്തിനിരയായ കുട്ടി ഇറങ്ങിയോടി സമീപത്തെ വീട്ടിൽ അഭയം തേടിയതോടെയാണ് ക്രൂരതയുടെ വിവരം പുറത്തായത്. ഈ വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കുണ്ടായിരുന്നു. കുട്ടിയെ നഗ്നനാക്കി രഹസ്യ ഭാഗങ്ങളിൽ വേദനിപ്പിക്കാറുണ്ടായിരുന്നു. ശരീര ഭാഗങ്ങളിൽ ചട്ടുകം കൊണ്ടും കൈകൊണ്ടും അടിച്ചതിന്റെയും മാന്തിയതിന്റെയും പരുക്കുണ്ടായിരുന്നു. ഡോക്ടറുടെ മർദ്ദനത്തിൽ വേദന മൂലം കരയുമ്പോൾ യുവതിയും മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook