scorecardresearch

'മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്': രമേശ് ചെന്നിത്തല

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കി ബിജെപിക്കാര്‍ ഊറ്റം കൊള്ളുന്നത് പോലെയാണ് നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ അഭിമാനിക്കുന്നത്

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കി ബിജെപിക്കാര്‍ ഊറ്റം കൊള്ളുന്നത് പോലെയാണ് നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ അഭിമാനിക്കുന്നത്

author-image
WebDesk
New Update
Ramesh Chennithala,രമേശ് ചെന്നിത്തല, Pinarayi Vijayan,പിണറായി വിജയന്‍, Pinarayi Chennithala, CPM, Congress, ie malayalam,

കൊച്ചി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നതെന്ന് പറഞ്ഞ ചെന്നിത്തല ടൈറ്റാനിക്കിനേയും ഓര്‍മ്മപ്പെടുത്തി.

Advertisment

''ഇടിച്ച മഞ്ഞുകട്ട എത്രത്തോളം വലുതാണ് എന്ന് ടൈറ്റാനിക് മുങ്ങി കൊണ്ടിരുന്നപ്പോഴാണ് കപ്പിത്താനായ എഡ്വേര്‍ഡ് സ്മിത്തിന് മനസിലായത്. നൂറടി ഉയരവും 400 അടി നീളവുമുള്ള മഞ്ഞുകട്ടയാണ് അറ്റലാന്റിക് കടലില്‍ വച്ച് ടൈറ്റാനിക്കില്‍ ഇടിച്ചത്. ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത് .ഒരിക്കലും മുങ്ങില്ലെന്നു പ്രഖ്യാപിച്ചു കടലില്‍ ഇറക്കിയ ടൈറ്റാനിക് ആണ് കന്നിയാത്രയില്‍ പന്തീരായിരത്തി അഞ്ഞൂറ് അടി താഴേയ്ക്ക് മുങ്ങിപ്പോയത് എന്നോര്‍ക്കുക'' എന്ന് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

സേവ് ശബരിമല എന്ന ഹാഷ് ടാഗോടെയായിരുന്നു ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വികാരത്തിന്റെ അളവറിയാതെ ,അവരുടെ ഹൃദയ വേദന മനസിലാക്കാതെ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ ഇടപെടുന്നത്. കോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കുന്നതിന് മുന്‍പേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനത്തെ ക്കുറിച്ചു പറയുന്നതിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യം. കേരളത്തിന്റെ നവോത്ഥാനത്തില്‍ ഒരുപങ്കും അവകാശപ്പെടാനില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. കെപിസിസി വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനിച്ചിട്ട് പോലുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisment

കോണ്‍ഗ്രസ്‌നേതാവ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കി ബിജെപിക്കാര്‍ ഊറ്റം കൊള്ളുന്നത് പോലെയാണ് നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ അഭിമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇടിച്ച മഞ്ഞുകട്ട എത്രത്തോളം വലുതാണ് എന്ന് ടൈറ്റാനിക് മുങ്ങി കൊണ്ടിരുന്നപ്പോഴാണ് കപ്പിത്താനായ എഡ്വേര്‍ഡ് സ്മിത്തിന് മനസിലായത്. നൂറടി ഉയരവും 400 അടി നീളവുമുള്ള മഞ്ഞുകട്ടയാണ് അറ്റലാന്റിക് കടലില്‍ വച്ച് ടൈറ്റാനിക്കില്‍ ഇടിച്ചത്. ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത് .ഒരിക്കലും മുങ്ങില്ലെന്നു പ്രഖ്യാപിച്ചു കടലില്‍ ഇറക്കിയ ടൈറ്റാനിക് ആണ് കന്നിയാത്രയില്‍ പന്തീരായിരത്തി അഞ്ഞൂറ് അടി താഴേയ്ക്ക് മുങ്ങിപ്പോയത് എന്നോര്‍ക്കുക. വികാരത്തിന്റെ അളവറിയാതെ ,അവരുടെ ഹൃദയ വേദന മനസിലാക്കാതെ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ ഇടപെടുന്നത്. കോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കുന്നതിന് മുന്‍പേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. നവോത്ഥാനത്തെ ക്കുറിച്ചു പറയുന്നതിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യം. കേരളത്തിന്റെ നവോത്ഥാനത്തില്‍ ഒരുപങ്കും അവകാശപ്പെടാനില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. കെപിസിസി വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനിച്ചിട്ട് പോലുമില്ല. കോണ്‍ഗ്രസ്‌നേതാവ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുണ്ടാക്കി ബിജെപിക്കാര്‍ ഊറ്റം കൊള്ളുന്നത് പോലെയാണ് നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ അഭിമാനിക്കുന്നത്

Sabarimala Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: