കണ്ണൂർ : പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം വന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയും പീഡനത്തിനിരയായ പതിനാറുകാരിയും തന്നെയാണ് കുട്ടിയുടെ മാതാപിതാക്കൾ എന്ന് ഡിഎൻഎ ഫലം സ്ഥീഥീകരിക്കുന്നുണ്ട്. തലശ്ശേരി കോടതിയുടെ അനുമതിയോടെ നടത്തിയ ഡിഎൻഎ ടെസ്റ്റ് തിരുവനന്തപുരത്തെ ഫോറൻസിക് ലബോറട്ടിയിൽ വെച്ചാണ് നടത്തിയത്. ഫോറൻസിക് ലാബിൽ നിന്ന് അൽപ്പസമയം മുൻപാണ് റിപ്പോർട്ട് ലഭിച്ചത്. കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വൈദികന്റെ ഡി.എന്‍.എ.പരിശോധന ഫലം.നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.