ആര്‍എസ്എസ് വേദിയില്‍ വത്സന്‍ തില്ലങ്കേരിക്കൊപ്പം ജേക്കബ് തോമസ്

ഡിജിപി ജോക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച

jacob thomas on bar bribery case against mani

കൊച്ചി: ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കൊപ്പമാണ് ജേക്കബ് തോമസ് വേദി പങ്കിട്ടത്. ആര്‍എസ്എസ് നേതൃത്വത്തില്‍ നടത്തിയ ഗുരുദക്ഷിണ എന്ന പരിപാടിയിലാണ് ജേക്കബ് തോമസ് അധ്യക്ഷനായത്. കാക്കനാട് വച്ചാണ് പരിപാടി നടന്നത്. ആര്‍എസ്എസ് ഐടി സെല്ലാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. ആര്‍എസ്എസിനെ പുകഴ്ത്തി ജേക്കബ് തോമസ് സംസാരിക്കുകയും ചെയ്തു. നേരത്തെ ആര്‍എസ്എസ്, ബിജെപി നേതൃത്വവുമായി ജേക്കബ് തോമസ് ബന്ധപ്പെട്ടിരുന്നു. ഡിജിപി ജോക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച.

Read Also: ‘ജേക്കബ് തോമസ് ബിജെപിയിൽ ചേരുമോ?’; അഭിമുഖം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറെടുത്തിരുന്നു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാന്‍ സാധിക്കാതെ പോയി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ താന്‍ രാഷ്ട്രീയത്തിലേക്ക് തന്നെയാണെന്ന് ജോക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്ന് ‘ട്വന്റി – ട്വന്റി’ എന്ന പ്രാദേശിക പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു നീക്കമെങ്കില്‍ ഇന്നിപ്പോള്‍ ജേക്കബ് തോമസ് ബിജെപിയിലേക്ക് ചേക്കേറാനുള്ള സാധ്യതകളാണ് കാണുന്നത്.

മാത്രമല്ല, തനിക്ക് ബിജെപിയുമായും ആർഎസ്എസുമായി പണ്ട് മുതൽക്കേ അടുത്ത ബന്ധമുണ്ടെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് തന്നെയാണ് നീക്കമെന്ന് ജേക്കബ് തോമസും വ്യക്തമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Djp jacob thomas on rss stage with valsan thillangeri bjp

Next Story
പാട്ടുപാടി വി.ടി.ബല്‍റാം; സമരവേദിയില്‍ എസ്‌എഫ്‌ഐക്ക് വെല്ലുവിളി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express