എറണാകുളം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം-ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ആഘോഷ സമയത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നത്.

എറണാകുളത്തുനിന്നും ചെന്നൈ സെൻട്രലിലേക്കുളള സർവീസ്

ട്രെയിൻ നമ്പർ 06038 എറണാകുളം ജംങ്ഷൻ-ചെന്നൈ സെൻട്രൽ സ്പെഷ്യൽ ട്രെയിൻ എറണാകുളം ജംങ്ഷനിൽനിന്നും 24-ാം തീയതി രാത്രി 7.40 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.35 നു ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലാർപേട്ടൈ, കട്പാടി, അരക്കോണം, പേരാമ്പൂർ എന്നിവിടങ്ങളിൽ ട്രെയിനിനു സ്റ്റോപ്പുണ്ട്.

ചെന്നൈ സെൻട്രലിൽനിന്നും എറണാകുളം ജംങ്ഷനിലേക്കുളള സർവീസ്

ട്രെയിൻ നമ്പർ 82637 ചെന്നൈ സെൻട്രൽ-എറണാകുളം ജംങ്ഷൻ സുവിധ സ്പെഷ്യൽ ട്രെയിൻ 25-ാം തീയതി ഉച്ച തിരിഞ്ഞ് 3.10 നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.50 ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും. അരക്കോണം, കട്പാടി, ജോലാർപേട്ടൈ, സേലം, ഇറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ട്രെയിനിനു സ്റ്റോപ്പുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.