scorecardresearch

എംഎൽഎയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴവഴക്കം; രാഹുൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിയുടെ തീരുമാനം

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിയുടെ തീരുമാനം

author-image
WebDesk
New Update
Rahul Mamkootathil 05

രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ഒന്നിലേറെ ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോൺഗ്രസിൻറെ നിലപാട്. 

Advertisment

Also Read:രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസ്; ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ എന്താണ് തെറ്റെന്ന് ഹൈക്കോടതി

യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികളും ഇതേ നിലപാടാണ് പിന്തുടരുന്നത്. സമാന ആരോപണം നേരിടുന്ന എൽഡിഎഫിലെ എംഎൽഎമാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാത്ത ഭരണപക്ഷത്തിന്റെ നിലപാടിനോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. അതേസമയം, രാഹുലിനെ പുറത്താക്കിയ നടപടി തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. 

Also Read:ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ മുരളിക്ക് എത്തിക്‌സ് കമ്മിറ്റി നിർദ്ദേശം നൽകി. മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്‌സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ നേരത്തെ അറിയിച്ചിരുന്നു. 

Also Read:ശബരിമല സ്വർണക്കൊള്ള: സുധീഷ് കുമാറിന് ജാമ്യം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും

രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്‌നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി കെ മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളനകാലത്ത് അന്തിമനടപടിയുണ്ടാകില്ല.

Read More: സ്വർണക്കൊള്ളയിൽ നിയമസഭ പ്രഷുബ്ധം; പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ, സംഘർഷം

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: