ആലപ്പുഴ: ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ കല്യാണ സദ്യക്കിടെ കൂട്ടത്തല്ല്. പപ്പടം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
തല്ലിനിടയില്‍ ഓഡിറ്റോറിയത്തിന്റെ ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിട്ടുണ്ട്.
വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സദ്യകഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിളമ്പുന്നവര്‍ പപ്പടം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതോടെ വാക്കുതര്‍ക്കമായി. തര്‍ക്കം അതിര് വിട്ടതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.
ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന മേശയും കസേരയുമെല്ലാം ഉപയോഗിച്ചായിരുന്നു ഇരുകൂട്ടരും ഏറ്റുമുട്ടിയത്.