New Update
/indian-express-malayalam/media/media_files/uploads/2017/03/THOMAS-CHANDI.jpg)
തിരുവനന്തപുരം:​ അനധികൃത ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട എൻസിപി യുവജന വിഭാഗം നേതാവ് മുജീബ് റഹ്മാനെ പുറത്താക്കി. യുവജന വിഭാഗം ദേശീയ അദ്ധ്യക്ഷൻ രാജീവ് കുമാർ ഝാ ആണ് തീരുമാനം അറിയിച്ചത്.
Advertisment
മന്ത്രിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻവൈസി) സംസ്ഥാന പ്രസിഡന്റായ മുജീബ് റഹ്മാൻ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. എന്നാൽ മന്ത്രി തോമസ് ചാണ്ടിക്ക് ഭരണപക്ഷത്ത് നിന്ന് തന്നെ പൂർണ്ണ പിന്തുണ ലഭിച്ച സാഹചര്യത്തിലാണ് സ്വന്തം പാർട്ടിയിൽ നിന്ന് പടയൊരുക്കം നടത്തിയ നേതാവിനെ പുറത്താക്കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us