തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്നതിന് പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നൽകും. ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് പരിശീലനം നൽകുന്നത്. വാഹന പരിശോധന നടത്തുന്നതിനിടെ യാത്രക്കാരെ പൊലീസ് മര്‍ദിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. രാവിലെ 11 മണി മുതലാണ് പരിശീലനം.
ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, അമിത വേഗം എന്നിങ്ങനെയുള്ള ഗതാഗത നിയമലംഘനങ്ങളെ എങ്ങനെയാണ് പരിശോധിക്കേണ്ടതെന്നും യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നുമുള്ള പരിശീലനമാണ് നല്‍കുക. യാത്രക്കാരുടെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായാല്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്നും പരിശീലിപ്പിക്കും.
ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍, ഗ്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍, ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം പരിശീലനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു.