Latest News

കോവിഡ് പ്രതിസന്ധി ബിസിനസില്‍ ബാധ്യതകള്‍ ഉണ്ടാക്കി; അറസ്റ്റില്‍ വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍

ഇന്ന് രാവിലെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാടുളള വീട്ടിൽനിന്നും ആലപ്പുഴ സൗത്ത് പൊലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്

VA Shrikumar Menon, വിഎ ശ്രീകുമാര്‍ മേനോന്‍, VA Shrikumar Menon News, വിഎ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റ്, VA Shrikumar Menon Arrest, VA Shrikumar Menon arrest update, VA Shrikumar Menon case, വിഎ ശ്രീകുമാര്‍ മേനോന്‍ കേസ്, VA Shrikumar Menon news updates, VA Shrikumar Menon reaction, latest Malayalam News, IE Malayalam, ഐഇ മലയാളം

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉണ്ടായ അറസ്റ്റില്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് ബിസിനസില്‍ പ്രതസന്ധി ഉണ്ടായതായും അതിനാല്‍ പണം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല എന്നുമാണ് വിശദീകരണം. പരാതിക്കാരനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചെന്നും അദ്ദേഹം പരാതി പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. വിഡിയോയിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

“കഴിഞ്ഞ 30 വര്‍ഷമായി പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. കഴിഞ്ഞ 16 മാസം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ ഒരുപാട് പേരുടെ ബിസിനസിനേയും ജീവതത്തേയും ബാധിച്ചിട്ടുണ്ട്. അത് ഏറ്റവും അധികം ബാധിച്ചത് പരസ്യ മേഖലയെയാണ്. പരസ്യ ഏജന്‍സികളിലെല്ലാം പ്രതിസന്ധി കൂടുകയാണ്,” ശ്രീകുമര്‍ മേനോന്‍ പറഞ്ഞു.

Also Read : സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

“കോവിഡ് പ്രതിസന്ധി എന്റെ ബിസിനസിനേയും ബാധിച്ചു. ബിസിനസിന്റെ വളര്‍ച്ച മന്തഗതിയിലായി. ലോണുകള്‍ എടുത്ത പണം അടയ്ക്കാനാകാതെ മുടങ്ങി. അതുമായി ബന്ധപ്പെട്ട ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലക്ഷന്‍ പ്രചരണവുമായി ബന്ധപ്പെട്ട് തിരക്കിലായതുകൊണ്ട് കൃത്യമായി വ്യവാഹരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല,” അതുമായി ബന്ധപ്പെട്ടാണ് പൊലിസ് സ്റ്റേഷനില്‍ ഹാജരാകേണ്ടി വന്നതെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്‍പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സിനിമ നിർമ്മിക്കാനായി വ്യവസായ ഗ്രൂപ്പായ ശ്രീവത്സത്തിൽനിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി.

സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ വാങ്ങിയെന്നും എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതിപ്പെട്ടത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Director va shrikumar menons reaction on arrest

Next Story
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രിCM Pinarayi Vijayan, Kerala Lockdown, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാള
The moderation of comments is automated and not cleared manually by malayalam.indianexpress.com