കൊച്ചി: രാജ്യാന്തര ഡോക്യുമെന്ററി ആന്‍റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ (IDSSFK) സിനിമയ്ക്ക് പ്രദര്‍ശനാനുമതിക്കായി ഇടക്കാല ഉത്തരവ് ലഭിക്കാൻ കേരളാ ഹൈക്കോടതിയെ സമീപിക്കുമെന്ന് “ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിന്നാര്‍” സംവിധായകൻ ഷോൺ സെബാസ്റ്റ്യൻ വ്യക്തമാക്കി.

കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെൻസർ അനുമതി നൽകാത്ത ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിക്കാനായി കോടതിയ സമീപിക്കുന്നത്. തിങ്കളാഴ്ച കോടതിയിൽ ഇത് സംബന്ധിച്ച ഹർജി നൽകുമെന്ന ഷോൺ​ പറഞ്ഞു

“കഴിഞ്ഞ മൂന്നു വര്‍ഷമായി വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനുള്ള ഒരു ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് “എന്ന് ഷോണ്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. അടുത്തിടെ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചതും ഏറെ വിവാദങ്ങളും ചർച്ചകളും സൃഷ്ടിച്ചതുമായ വിഷയങ്ങളെ കുറിച്ചുളള​ മൂന്ന് ഡോക്യുമെന്ററികൾക്കാണ് ഐ ആൻഡ് ബി മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതാണ് ശനിയാഴ്ചയാണ് ഡോക്യുമെന്ററികൾ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് നിഷേധിച്ചുകൊണ്ട് മന്ത്രാലയം പുതിയ വിവാദത്തിനു തുടക്കമിട്ടത്.

“സാധാരണഗതിയില്‍ ജഡ്ജുമാരുടെ അഭിപ്രായം മാത്രമാണ് ഫിലിം സ്ക്രീന്‍ ചെയ്യാനുള്ള മാനദണ്ഡം. എന്നാല്‍ സര്‍ക്കാരിന്റെ ഒരു തീരുമാനം ഒട്ടും പ്രതീക്ഷിക്കുന്നതല്ല” എന്‍ സി ഫാസിലിനൊപ്പം ഡോക്യുമെന്ററി സഹസംവിധാനം ചെയ്ത സെബാസ്റ്റ്യന്‍ പറഞ്ഞു. ഈ വിഷയത്തിൽ ഔദ്യോഗികമായ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി ഫിലിം ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കുവാനായി സെന്‍സര്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. മറിച്ച് സെന്‍സര്‍ ഒഴിവാക്കിക്കൊണ്ടുള്ള സെന്‍സര്‍ എക്സംഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാവും.

അസ്വസ്ഥമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ സംസാരിക്കുന്ന എന്നുള്ളൊരു കാരണംകൊണ്ട് മാത്രമെടുത്ത തീരുമാനമാണ് ഇത് എന്നാണ് ഷോണ്‍ സെബാസ്റ്റ്യന്‍ വിശ്വസിക്കുന്നത്. “അത് ഈ തീരുമാനത്തില്‍ കാണാന്‍ സാധിക്കും. വയലന്‍സിനെ പ്രോത്സാഹിപ്പിക്കാത്തെടത്തോളം എന്‍റെ സിനിമയെ എതിര്‍ക്കുന്നതിന് ഒരു കാരണവുമില്ല എന്നാണ് എനിക്ക് തോന്നുന്നത്”

കശ്മീര്‍ താഴ്‌വരയിൽ അശാന്തി പടരുന്നതിനും ഒരു മാസം മുന്നേയാണ്‌ “ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിന്നാര്‍” ചിത്രീകരിക്കുന്നത്. കല, സംഗീതം, ഫൊട്ടോഗ്രഫി എന്നിവ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഥ പറയുന്ന കശ്മീര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുടെ കഥയാണ് ഈ പതിനാറ് മിനുട്ടുള്ള സിനിമ.

ജൂണ്‍ പതിനാറിനു ആരംഭിക്കുന്ന ഫെസ്റ്റിവല്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് സംഘടിപ്പിക്കുന്നത്.

“രാജ്യം ഒരു ‘സാംസ്കാരിക അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഈ അപ്രഖ്യാപിത നമ്മള്‍ എന്ത് കഴിക്കണം, എന്ത് ധരിക്കണം, എന്ത് സംസാരിക്കണം എന്ന്‍ ഭരണകര്‍ത്താക്കള്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷം ആണ് ഇന്നുള്ളത്.” സംഭവത്തോട് പ്രതികരിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

“ഈ മൂന്നു ചിത്രങ്ങളൊഴികെ മറ്റെല്ലാ സിനിമകള്‍ക്കും മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. സാമൂഹ്യപ്രാധാന്യമുള്ള ഈ മൂന്നു സിനിമകളും പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിനെകുറിച്ച് മന്ത്രാലയം ഒരു വിശദീകരണവും നല്‍കിയിട്ടുമില്ല. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ടുകിടക്കുന്നത് കൊണ്ടാണ് ഈ സിനിമകള്‍ ക്കുള്ള അനുമതി നിഷേധിച്ചത് എന്ന് എനിക്ക് തോന്നുന്നു. എന്തിരുന്നാലും, സെന്‍സര്‍ എക്സംഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയത്തിനു കത്ത് നല്‍കിയിട്ടുണ്ട്. ” കമല്‍ പറഞ്ഞു.

” ഇത്തരത്തില്‍ ഫെസ്റ്റിവലിനു മുന്നേ സര്‍ക്കാരിന്‍റെ അനുവാദം വാങ്ങുന്നതുപോലുള്ള നടപടികള്‍ ഡോക്യുമെന്‍ററി എന്ന ജോണറ് ക്ക് ആരോഗ്യകരമാണ് എന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിനുള്ള ആശയ പ്രകാശനത്തിനുള്ള ഇടം എന്ന പ്രാധാന്യവും ഇല്ലാതാവുകയുമാണ്” അദ്ദേഹം പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.