Latest News

മഞ്ജുവിന്റെ പരാതി: സംവിധായകന്‍ ശ്രീകുമാറിനെ ചോദ്യം ചെയ്യുന്നു

ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്

Manju Warrier, മഞ്ജു വാര്യർ, Shrikumar Menon, ശ്രീകുമാർ മേനോൻ, Complaint, പരാതി, Manju Warrier's complaint against Shrikumar Menon,ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യരുടെ പരാതി, iemalayalam, ഐഇ മലയാളം

തൃശൂര്‍: നടി മഞ്ജു വാരിയറുടെ പരാതിയില്‍ ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ചോദ്യം ചെയ്യലിനായി ശ്രീകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ശ്രീകുമാറിന്റെ വീട്ടിൽ പൊലീസ് നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു.

ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ.ശ്രീകുമാറിനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ‘ഒടിയന്‍’ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ സംവിധായകന്‍ ശ്രീകുമാര്‍ തന്നോട് ദേഷ്യപ്പെട്ടതായി മഞ്ജു നേരത്തെ പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ‘ഒടിയന്‍’ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

Read Also: പന്തിനെ ഒറ്റപ്പെടുത്തില്ലെന്ന് കോഹ്‌ലി; സഞ്ജുവിന്റെ സാധ്യത മങ്ങുന്നോ?

‘ഒടിയൻ’ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ ശ്രീകുമാര്‍ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നുമാണു മഞ്ജു വാരിയർ പരാതിയിൽ പറഞ്ഞത്. ഇതേത്തതുടർന്നാണ് സെറ്റിലുണ്ടായിരുന്നവരെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്.

തൃശൂർ ഈസ്റ്റ് പൊലീസാണ് മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ വി.എ.ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണച്ചുമതല. സ്ത്രീയോട് അപമര്യാദയായി പെരുമാറൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസ്. കേസിൽ മഞ്ജു വാരിയറുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Director sreekumar police questioning manju warriors complaint

Next Story
സദാചാരാക്രമണം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍trivandrum press club secretary,moral policing,പ്രസ്ക്ലബ് സെക്രട്ടറി,സദാചാര പൊലീസ്,അതിക്രമം, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com