Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

സിനിമ നിർമ്മിക്കാനായി വ്യവസായ ഗ്രൂപ്പായ ശ്രീവത്സത്തിൽനിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി

sreekumar menon, ie malayalam

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാടുളള വീട്ടിൽനിന്നും ആലപ്പുഴ സൗത്ത് പൊലീസാണ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈഎസ്‍പി പൃഥ്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

സിനിമ നിർമ്മിക്കാനായി വ്യവസായ ഗ്രൂപ്പായ ശ്രീവത്സത്തിൽനിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സിനിമ നിർമിക്കാമെന്ന് പറഞ്ഞ് ഒരു കോടി രൂപ വാങ്ങിയെന്നും എന്നാൽ സിനിമ നിർമിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും പിന്നീട് ശ്രീകുമാർ മേനോനിൽ നിന്ന് ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. പല തവണ ബന്ധപ്പെട്ടിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതിപ്പെട്ടത്.

Read More: ലോക്ക്ഡൗൺ നാളെ രാവിലെ ആറു മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

ഈ കേസിൽ ശ്രീകുമാർ മേനോൻ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും കോടതി തളളിയിരുന്നു. തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ശ്രീകുമാർ മേനോൻ ഇപ്പോഴുളളത്.

മോഹൻലാലും മഞ്ജു വാര്യരുംം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ സംവിധായകനാണ് ശ്രീകുമാർ മേനോൻ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Director sreekumar menon arrested by alappuzha south police494500

Next Story
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update
The moderation of comments is automated and not cleared manually by malayalam.indianexpress.com